Kerala

ഗണേഷിന്റെ മന്ത്രിസഭാ പ്രവേശനം: തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയെന്ന് ഷിബു ബേബി ജോണ്‍

shibu-baby-john......കെ.ബി ഗണേഷ്‌കുമാര്‍ മന്ത്രിസഭയില്‍ തിരികെയെത്തുന്നതിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യുഡിഎഫ് യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. കേരളത്തില്‍ മുന്നണി സംവിധാനം നിലവില്‍ വന്നപ്പോള്‍ മുതല്‍ ഘടകകക്ഷി എംഎല്‍എമാര്‍ മന്ത്രിമാരായിട്ടുണ്‌ടെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഗണേഷ് ഇപ്പോഴും പാപിയാണെന്ന പി.സി ജോര്‍ജിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ പാപവും തെറ്റുമെല്ലാം ആപേക്ഷികമാണെന്നായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം.