ചെന്നിത്തലയ്ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു: ശരത്ചന്ദ്ര പ്രസാദ്

single-img
21 May 2013

sarath-chandra-prasadകേരള യാത്രയുടെ ഇടയ്ക്ക് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്ക് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.ശരത്ചന്ദ്ര പ്രസാദ്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ചില കേന്ദ്രങ്ങളാണ് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് എത്തിയത്. ഇതൊരു ചതിയാണോ എന്ന് ഇപ്പോള്‍ സംശയമുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്ന കെ.മുരളീധരനെ മന്ത്രിയാക്കി കുഴിയില്‍ ചാടിച്ചതുപോലെ ചെന്നിത്തലയെ കുടുക്കാനായിരുന്നു ശ്രമം. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നും ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.