വെള്ളാപ്പള്ളിക്കെതിരേ എം.ലിജു രംഗത്ത്

single-img
21 May 2013

mliju1എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി എം.ലിജു രംഗത്ത്. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്ക് വെള്ളാപ്പള്ളിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കോണ്‍ഗ്രസിന്റെ ഔദാര്യം കൊണ്ടു നേടിയ പദവികള്‍ രാജിവച്ച ശേഷമായിരിക്കണം പാര്‍ട്ടിക്കെതിരായ വിമര്‍ശനം ഉന്നയിക്കേണ്ടത്. ഇത്തരം പ്രസ്താവന നടത്താന്‍ വെള്ളാപ്പള്ളിക്കു എന്ത് യോഗ്യതയാണ് ഉള്ളതെന്നും ലിജു ചോദിച്ചു. ചെന്നിത്തലയ്‌ക്കെതിരായ പ്രസ്താവന കേരള സമൂഹം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളും. ഇത്തരക്കാര്‍ക്കു പദവികള്‍ നല്‍കുമ്പോള്‍ പാര്‍ട്ടി ഇനിയെങ്കിലും ആത്മപരിശോധന നടത്തണമെന്നും എം.ലിജു പറഞ്ഞു.