ഇറാക്കില്‍ സ്‌ഫോടനപരമ്പര, 86 പേര്‍ കൊല്ലപ്പെട്ടു

single-img
21 May 2013

map_of_iraqഇറാക്കില്‍ ഷിയാ, സുന്നി മേഖലകളില്‍ ഇന്നലെയുണ്ടായ കാര്‍ബോംബ് സ്‌ഫോടനങ്ങളിലും വെടിവയ്പുകളിലും 86 പേര്‍കൊല്ലപ്പെട്ടു. 230 പേര്‍ക്കു പരിക്കേറ്റു. എട്ടുമാസത്തിനുള്ളില്‍ ഇറാക്കിലുണ്ടാകുന്ന ഏറ്റവും വലിയ രക്തച്ചൊരിച്ചിലാണിത്. രാജ്യത്ത് വിഭാഗീയ സംഘട്ടനങ്ങള്‍ മൂര്‍ച്ഛിക്കുമെന്ന് ആശങ്ക പരന്നു. ഷിയാകളും ന്യൂനപക്ഷ സുന്നികളും തമ്മിലുള്ള സംഘട്ടനങ്ങളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. തിരക്കേറിയ കമ്പോളങ്ങളെയും ബസ് സ്റ്റോപ്പുകളെയും ലക്ഷ്യം വച്ചാണ് ഇന്നലെ സ്‌ഫോടനങ്ങള്‍ നടത്തിയത്.