സ്വന്തമായി വികസിപ്പിച്ച ഡ്രോണ്‍ വിമാനങ്ങള്‍ വിയറ്റ്‌നാം വിജയകരമായി പരീക്ഷിച്ചു

single-img
20 May 2013

M-100CTസ്വന്തമായി വികസിപ്പിച്ച പൈലറ്റില്ലാ വിമാനങ്ങള്‍ വിയറ്റ്‌നാം വിജയകരമായി പരീക്ഷിച്ചു. ആറ് വിമാനങ്ങളുടെ പരീക്ഷണമാണ് വിജയകരമായി നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ലാം ഡോങ് പ്രവിശ്യയിലായിരുന്നു പരീക്ഷണപ്പറക്കല്‍ നടത്തിയത്. കാമറകളും സ്‌പെക്‌ട്രോമീറ്ററുകളും മറ്റ് അത്യാധുനീക നിരീക്ഷണ സംവിധാനങ്ങളുമുള്ള വിമാനം കാം ലി സൈനിക വിമാനത്താവളത്തില്‍ നിന്നാണ് പറന്നുയര്‍ന്നത്. ഭൗമോപരിതലത്തിലെ ചില ചിത്രങ്ങളും പരീക്ഷണാടിസ്ഥാനത്തില്‍ വിമാനത്തിലെ കാമറകള്‍ ഉപയോഗിച്ച് പകര്‍ത്തിയിരുന്നു.