സണ്‍റൈസേഴ്‌സ് നൈറ്റ്‌റൈഡേഴ്‌സിനെ തോല്‍പ്പിച്ചു നോക്കൗട്ടില്‍

single-img
20 May 2013

sun-risers-prevail-in-super-over-challengeനോക്കൗട്ടില്‍ കടക്കാനുള്ള ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെ ശ്രമം അവസാന മത്സരത്തില്‍ ഫലം കണ്ടു. ലീഗിലെ അവസാന മത്സരത്തില്‍ കോല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ അഞ്ചു വിക്കറ്റിനു കീഴടക്കി സണ്‍റൈസേഴ്‌സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയാണ് നോക്കൗട്ടില്‍ കടന്നത്. ഇതോടെ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പുറത്തായി. ടോസ് ജയിച്ച് ക്രീസിലെത്തിയ കോല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ സണ്‍റൈസേഴ്‌സ് 130 ല്‍ ഒതുക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 18.5 ഓവറില്‍ 132 റണ്‍സെടുത്തു.