ശ്രീശാന്തിന്റെ വിവാദ ഓവറില്‍ വാതുവയ്പുകാരന്‍ നേടിയത് രണ്ടരക്കോടി

single-img
20 May 2013

Sreesanth-cric01ഐപിഎല്‍ ഒത്തുകളി കേസിലെ ഏറ്റവും പുതിയ നിര്‍ണായകവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. ശ്രീശാന്ത് ഒത്തുകളിച്ച ഓവറില്‍ വാതുവയ്പുകാരനായ ചന്ദ്രേഷ് പട്ടേലിന് രണ്ടരക്കോടി ലഭിച്ചെന്നാണ് പുതിയ വിവരം. മേയ് ഒമ്പതിനു മോഹാലിയില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബുമായി നടന്ന മത്സരത്തിലാണ് ശ്രീശാന്ത് ഒത്തുകളിച്ചത്. 14 റണ്‍സ് വിട്ടുകൊടുക്കാമെന്നായിരുന്നു വാതുവെയ്പുകാരുമായുണ്ടാക്കിയ കരാര്‍. ആ ഓവറില്‍ 13 റണ്‍സാണ് ശ്രീശാന്ത് വിട്ടുകൊടുത്തത്. ചാന്ദിലയും ചവാനും ഒത്തുകളിക്കുന്നുവെവന്ന വിവരം ശ്രീശാന്തിന് അറിയില്ലായിരുന്നെന്നും പോലീസ് പറഞ്ഞു.