18 സ്വതന്ത്രര്‍ പിഎംഎല്‍-എന്നില്‍ ചേര്‍ന്നു; ഷെരീഫിനു ഭൂരിപക്ഷം

single-img
20 May 2013

MNawazS01_10001നവാസ് ഷെരീഫിന്റെ പിഎംഎല്‍-എന്നില്‍ 18 സ്വതന്ത്രര്‍കൂടി ചേര്‍ന്നു. ഇതോടെ ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കാതെ പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം ഷെരീഫിനു ലഭിച്ചു. പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലെ ശക്തമായ സ്വാധീനമുള്ള രാഷ്ട്രീയ കുടുംബങ്ങളിലെ അംഗങ്ങളാണ് ഷെരീഫിനൊപ്പം ചേര്‍ന്നത്. ഇവരെല്ലാം മുമ്പു മറ്റു പല പാര്‍ട്ടികളുമായും സഹകരിച്ചിരുന്നു.തെരഞ്ഞെടുപ്പു നടന്ന 272 പാര്‍ലമെന്റ് സീറ്റുകളില്‍ ഭൂരിപക്ഷത്തിനു വേണ്ടത് 137 ആണ്. പിഎംഎല്‍-എന്‍ 124 സീറ്റുകള്‍ നേടിയിരുന്നു. സ്വതന്ത്രര്‍കൂടി ചേര്‍ന്നതോടെ ഷെരീഫിന്റെ ഭൂരിപക്ഷം 142 ആയി. നവാസ് ഷെരീഫ് മൂന്നാം വട്ടം പ്രധാനമന്ത്രിയായി ജൂണ്‍ രണ്ടിന് അധികാരമേല്‍ക്കുമെന്നാണ് കാവല്‍മന്ത്രിസഭയിലെ വാര്‍ത്താവിതരണ മന്ത്രി ആരിഫ് നസാമി അറിയിച്ചിട്ടുള്ളത്.