ഉപമുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസിന്റെ ആഭ്യന്തരപ്രശ്‌നം: ബാലകൃഷ്ണപിള്ള

single-img
20 May 2013

Balakrishnapillaiഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ചുള്ള വിവാദങ്ങള്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തരപ്രശ്‌നമാണെന്നു കേരളകോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപമുഖ്യമന്ത്രി കാര്യത്തില്‍ യുഡിഎഫ് ഇടപെടേണ്ട കാര്യമില്ല. കേരള കോണ്‍ഗ്രസ് (ബി)ക്ക് ലഭിച്ച വകുപ്പും മന്ത്രിയും പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ടതാണ്. ഗണേഷിനെ വീണ്ടും മന്ത്രിയാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.