ത്രിപുരയിലെ പത്രം ഓഫീസില്‍ മൂന്നു ജീവനക്കാരെ അജ്ഞാതസംഘം കുത്തിക്കൊന്നു

single-img
19 May 2013

tripura-mapത്രിപുരയില്‍ പത്രംഓഫീസിലെത്തിയ അജ്ഞാതര്‍ പ്രൂഫ് റീഡര്‍ ഉള്‍പ്പെടെ മുന്നൂ ജീവനക്കാരെ കുത്തിക്കൊന്നു. ബംഗാളി ദിനപത്രമായ ദൈനിക് ഗണദൂതിന്റെ അഗര്‍ത്തലയിലെ ഓഫീസിലാണ് അക്രമം. ഇന്നലെ ഉച്ചയ്ക്കു മൂന്നുമണിയോടെ മോട്ടോര്‍സൈക്കിളിലെത്തിയ അക്രമികള്‍ താഴെയുള്ള നിലയില്‍ ജോലിചെയ്തിരുന്ന പ്രൂഫ് റീഡറെയും ഡ്രൈവറെയും മാനേജരെയും ആക്രമിക്കുകയായിരുന്നു. കുത്തേറ്റവരെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രൂഫ് റീഡര്‍ സുജിത് ഭട്ടാചാര്യ, ഡ്രൈവര്‍ ബലറാം ഘോഷ്, ഓഫീസ് മാനേജര്‍ രഞ്ജിത് ചൗധരി എന്നീ ജീവനക്കാരാണു കൊല്ലപ്പെട്ടതെന്നു പോലീസ് അറിയിച്ചു.