പാര്‍ട്ടി പറഞ്ഞാല്‍ കെപിസിസി പ്രസിഡന്റാകും: മുല്ലപ്പള്ളി

single-img
19 May 2013

Mullappally Ramachandran - 5പാര്‍ട്ടി പറഞ്ഞാല്‍ കെപിസിസി പ്രസിഡന്റാകാന്‍ തയാറാണെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. തീരുമാനമെടുക്കേണ്ടതു കോണ്‍ഗ്രസും ഹൈക്കമാന്‍ഡുമാണ്. അച്ചടക്കമുള്ള പ്രവര്‍ത്തകനെന്ന നിലയില്‍ പാര്‍ട്ടി തീരുമാനം അക്ഷരംപ്രതി അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൗണ്‍ഹാളില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസ്ഥാനത്തുനിന്നു മാറി കെപിസിസിയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടി പറയുകയാണെങ്കില്‍ അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. ഉപമുഖ്യമന്ത്രി സ്ഥാനത്തെപ്പറ്റി തീരുമാനിക്കേണ്ടതും തീരുമാനം അറിയിക്കേണ്ടതും മുഖ്യമന്ത്രിയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.