കാഷ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ചൈന

single-img
19 May 2013

kashmirmspകാഷ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് പാക്കിസ്ഥാനിലെ ചൈനീസ് അംബാസിഡര്‍ ലിയു ജിയാന്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയുടെ സമ്മതം വേണമെന്നും ജിയാന്‍ വ്യക്തമാക്കി. ചൈനയുടെ മധ്യസ്ഥതയില്‍ കാഷ്മീര്‍ പ്രശ്‌നത്തില്‍ സമവായത്തിലെത്താന്‍ ഇന്ത്യയും പാക്കിസ്ഥാനും തയ്യാറാകണമെന്നും അംബാസിഡര്‍ അഭിപ്രായപ്പെട്ടതായി ദ് നേഷന്‍ റിപ്പോര്‍ട്ടു ചെയ്തു. പാക്കിസ്ഥാനുമായി ചൈന നിരവധി വ്യാപാരകരാറുകളും മറ്റ് നയപരമായ കാരാറുകളും ഒപ്പുവെയ്ക്കുമെന്നും ലിയു ജിയാന്‍ പറഞ്ഞു.