ചൈനീസ് പ്രധാനമന്ത്രി ഇന്ത്യയിലെത്തി

single-img
19 May 2013

Chineesഅതിര്‍ത്തിത്തര്‍ക്കമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ ക്രിയാത്മകചര്‍ച്ച എന്ന ലക്ഷ്യവുമായി ചൈനീസ് പ്രധാനമന്ത്രി ലി കെച്യാംഗും സംഘവും ഇന്ത്യയിലെത്തി. ഉന്നത ഉദ്യോഗസ്ഥരും വ്യവസായികളുമടങ്ങുന്ന സംഘം ഇന്നലെ മൂന്നുമണിയോടെയാണ് ഡല്‍ഹിയിലെത്തിയത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി എന്നിവരുടെ നേതൃത്വത്തില്‍ ചൈനീസ് പ്രധാനമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. രാത്രി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ വസതിയില്‍ ലി കെച്യാംഗിനും സംഘത്തിനും അത്താഴവിരുന്നു നല്‍കി. പ്രമുഖരാഷ്ട്രീയകക്ഷികളുടെ പ്രതിനിധികള്‍ വിരുന്നില്‍ സംബന്ധിച്ചു.