51 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ വിട്ടയയ്ക്കുന്നു

single-img
18 May 2013

map_of_pakistanപാക് ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 51 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയവരാണ് ഇവരെല്ലാം. ഇന്ത്യയോടുള്ള സൗഹൃദ നടപടിയെന്ന നിലയിലാണ് ഈ തീരുമാനം എടുത്തതെന്നും പാക്കിസ്ഥാനി തടവുകാരെ ഇന്ത്യയും വിട്ടയയ്ക്കുമെന്നാണു പ്രതീക്ഷയെന്നും കാവല്‍ പ്രധാനമന്ത്രി മിര്‍ ഹസര്‍ഖാന്‍ ഖോസോ പറഞ്ഞു.
വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുമായും സിന്ധിലെ കാവല്‍ മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയശേഷമാണ് തടവുകാരെ വിട്ടയയ്ക്കാന്‍ ഖോസോ തീരുമാനിച്ചത്. പാക് ജയിലുകളില്‍ നിലവില്‍ 482 ഇന്ത്യന്‍ തടവുകാരുണ്ട്. ഇന്ത്യന്‍ ജയിലുകളിലുള്ള പാക് തടവുകാരുടെ എണ്ണം 496 ആണ്.