പാകിസ്ഥാനില്‍ മുസ്ലീം പള്ളികളില്‍ സ്‌ഫോടനം; 15 മരണം

single-img
18 May 2013

map_of_pakistanവടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ രണ്ടു മുസ്്‌ലിം പള്ളികളില്‍ ഇന്നലെയുണ്ടായ സ്‌ഫോടനങ്ങളില്‍ 15 പേര്‍ക്കു ജീവഹാനി നേരിട്ടു. 50 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. നേരത്തെ പാക് താലിബാന്റെ ശക്തികേന്ദ്രമായിരുന്ന മാലക്കണ്ട് ജില്ലയിലെ ബസ്ദാരയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ രണ്ടു മോസ്‌കുകള്‍ക്കും കേടുപാടു പറ്റി. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണെ്ട ന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അംജത് അലി പറഞ്ഞു.