വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കും: ഉമ്മന്‍ചാണ്ടി

single-img
18 May 2013

Oommen chandy-9വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കുകയാണ് ഈ ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്ന് ഉമ്മന്‍ചാണ്ടി. വഴിമുക്ക് റഷീദ് ഓഡിറ്റോറിയത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി 220കെവി വൈദ്യുതി ലൈനിന്റെ നിര്‍മാണോദ്ഘാടനം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തുറമുഖം സബന്ധിച്ച് ആര്‍ക്കും സംശയം വേണ്ട .സമയബന്ധിതമായി പണിപൂര്‍ത്തിയാക്കും.ഏത് നിര്‍മാണ പ്രവര്‍ത്തനവും വിവാദത്തില്‍ കുടുങ്ങുന്നു. വിഴിഞ്ഞം തുറമുഖം കേരളത്തിന് മാത്രമല്ല ഇന്ത്യക്കുതന്നെ ഏറ്റവും പ്രയോജനമായിരിക്കും. ഈ ഗവണ്‍മെന്റ് വന്നപ്പോഴാണ് വിഴിഞ്ഞം പദ്ധതി പ്രവര്‍ത്തനം തുടങ്ങിയത്. ഇനി ആരും ഒരുവിവാദവുമുണ്ടാക്കരുതെന്ന അപേക്ഷയാണ് തനിക്കുള്ളതെന്നും വിഴിഞ്ഞം തുറമുഖത്തിന് അടിസ്ഥാന സൗകര്യം നല്‍കുന്നതിനു മുന്നോടിയായിട്ടാണ് 220 കെവി ലൈനിന്റെ ഉദ്ഘാടനമെന്നും മുഖ്യമന്ത്രി പറഞ്ഞു.