ഇറാക്കില്‍ സ്‌ഫോടന പരമ്പരയില്‍ മരണം 76 ആയി

single-img
18 May 2013

map_of_iraqഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിന് സമീപം സുന്നി മുസ്‌ലിം വിഭാഗക്കാരുടെ പള്ളിക്ക് സമീപമുണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 76 ആയി. 148 പേര്‍ക്ക് പരിക്കേറ്റു. ബാക്വുബയിലെ സരിയ മോസ്‌കില്‍ നിന്നും വെള്ളിയാഴ്ച പ്രാര്‍ഥനക്കു ശേഷം പുറത്തേക്കിറങ്ങിയ വിശ്വാസികളുടെ ഇടയിലാണ് ആദ്യസ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. ആദ്യസ്‌ഫോടനം ഉണ്ടായ സ്ഥലത്തു കൂടിനിന്നവരുടെ ഇടയിലാണ് രണ്ടാമത്തെ സ്‌ഫോടനം. ഇരട്ട സ്‌ഫോടനങ്ങളില്‍ 41 പേര്‍ മരിച്ചു. 56 പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദില്‍ മൂന്നിടത്തുണ്ടായ മറ്റൊരു സ്‌ഫോടനപരമ്പരയില്‍ 25 പേരാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇതിനിടെ സമീപ പ്രദേശമായ മദെയ്‌നില്‍ സുന്നി വിഭാഗക്കാരുടെ ശവസംസ്‌കാര ചടങ്ങിനിടെയുണ്ടായ ബോംബാക്രമണത്തില്‍ പത്ത് പേരും കൊല്ലപ്പെട്ടു. ഇറാഖില്‍ ഭൂരിപക്ഷമായ ഷിയ വിഭാഗക്കാരും ന്യൂനപക്ഷമായ സുന്നികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇതുവരെ പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.