ഐ.പി.എല്‍; കോഴപ്പണം കണ്‌ടെത്താന്‍ അഞ്ചിടത്ത് റെയ്ഡ്

single-img
18 May 2013

IPLഐപിഎല്‍ കോഴയുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളിലെ പണം കണ്‌ടെത്താന്‍ രാജ്യത്ത് അഞ്ച് സ്ഥലങ്ങളില്‍ പോലീസ് റെയ്ഡ് തുടങ്ങി. വാതുവയ്പ്പുകാര്‍ കളിക്കാര്‍ക്ക് നല്‍കിയ പണം കണ്‌ടെത്തി കേസ് കൂടുതല്‍ ശക്തമാക്കാനാണ് പോലീസ് നീക്കം. അതിനിടെ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചന്ദില എന്നിവരെ ശനിയാഴ്ച രാവിലെയും പോലീസ് ചോദ്യം ചെയ്തു തുടങ്ങി. ഡല്‍ഹി ജോയിന്റ് കമ്മീഷണര്‍ എം.എം.ഒബ്‌റോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. ശ്രീശാന്ത് പഞ്ചാബിനെതിരേ മാത്രമല്ല ഒത്തുകളിച്ചതെന്നാണ് പോലീസിന്റെ പുതിയ വിശദീകരണം. മേയ് മൂന്നിന് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേയും ഒത്തുകളി നടന്നു. ചോദ്യം ചെയ്യലിനിടെ സഹതാരം അജിത് ചന്ദിലയാണ് ശ്രീശാന്തിനെതിരേ മൊഴി നല്‍കിയത്. മത്സരത്തില്‍ കോല്‍ക്കത്തയോടു രാജസ്ഥാന്‍ എട്ടു വിക്കറ്റിന് തോറ്റിരുന്നു.