കൈക്കൂലി: കല്‍ക്കരി കുംഭകോണം അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

single-img
18 May 2013

cbi-16011i.jpകല്‍ക്കരി കുംഭകോണ കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥന്‍ മറ്റൊരു കേസ് ഒതുക്കുന്നതിന് കൈക്കൂലി വിങ്ങുന്നതിനിടെ അറസ്റ്റില്‍. കല്‍ക്കരി കേസ് അന്വേഷിക്കുന്ന സംഘത്തിന് നേതൃത്വം കൊടുക്കുന്ന വിവക് ദത്താണ് പിടിയിലായത്. ഭൂമി തര്‍ക്കം ഒത്തു തീര്‍ക്കുന്നതിന് 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോള്‍ സിബിഐയുടെ ഇന്റലിജന്‍സ് യൂണിറ്റാണ് ദത്തിനെ പിടികൂടിയത്. ഇദ്ദേഹത്തില്‍ നിന്നു കൈക്കൂലിയായി വാങ്ങിയ പണവും കണ്‌ടെടുത്തു. സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദത്തിനെ കൈയോടെ പിടികൂടിയത്.