സിറിയയ്ക്ക് എതിരേ യുഎന്‍ പ്രമേയം; ഇന്ത്യ വിട്ടുനിന്നു

single-img
17 May 2013

syriaസിറിയയില്‍ രാഷ്ട്രീയമാറ്റം വേണമെന്നാവശ്യപ്പെട്ടുകൊണ്ടും അസാദിനെ അനുകൂലിക്കുന്ന സൈന്യത്തിന്റെ ചെയ്തികളെ അപലപിച്ചുകൊണ്ടും ഖത്തറിന്റെ നേതൃത്വത്തില്‍ അറബി രാജ്യങ്ങളുടെയും യുഎസിന്റെയും പിന്തുണയോടെ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടിംഗില്‍നിന്ന് ഇന്ത്യയുള്‍പ്പെടെ 59 രാജ്യങ്ങള്‍ വിട്ടുനിന്നു. 193 അംഗരാജ്യങ്ങളില്‍ 107 പേര്‍ പ്രമേയത്തെ അനുകൂലിച്ചു. 12 പേര്‍ എതിര്‍ത്തു. പാക്കിസ്ഥാന്‍ അനുകൂലിച്ചുവോട്ടു ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റില്‍ അസാദിനെതിരേ യുഎന്‍ ജനറല്‍ അസംബ്ലി പാസാക്കിയ പ്രമേയത്തിന് ഇതിലും കൂടുതല്‍ പിന്തുണയുണ്ടായിരുന്നു.