കേരളയാത്ര സമാപനസമ്മേളനം ഇന്ന്; രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

single-img
17 May 2013

Rahul-Gandhi-PMകെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നടത്തിയ കേരള യാത്രയുടെ ഔപചാരികമായ സമാപനം ഇന്നു നടക്കും. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തുന്ന പ്രവര്‍ത്തകര്‍ ഉച്ചയ്ക്ക് 1.30 നു സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരണം. വൈകുന്നേരം അഞ്ചിന് ചടങ്ങുകള്‍ സമാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ അറിയിച്ചു.