ലഫ്. ജനറല്‍ നിര്‍ഭയ് ശര്‍മ അരുണാചല്‍ ഗവര്‍ണര്‍

single-img
17 May 2013

Nirbhayഅരുണാചല്‍ പ്രദേശ് ഗവര്‍ണറായി റിട്ട. ലഫ്. ജനറല്‍ നിര്‍ഭയ് ശര്‍മയെ നിയമിച്ചതായി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അറിയിച്ചു. 40 വര്‍ഷത്തെ സൈനിക സേവനത്തില്‍നിന്നു 2008ലാണ് ശര്‍മ വിരമിച്ചത്. ജമ്മു കാഷ്മീരിലും വടക്കുകിഴക്കന്‍ മേഖലകളിലും നിരവധി സൈനികനീക്കങ്ങള്‍ക്കും യുഎന്‍ സമാധാന ഉടമ്പടികള്‍ക്കും സാരഥ്യം വഹിച്ചിട്ടുണ്ട് അറുപത്തഞ്ചുകാരനായ ശര്‍മ. ഗവര്‍ണറായിരുന്ന ജെ.ജെ. സിംഗിന്റെ കാലാവധി ജനുവരിയോടെ അവസാനിച്ച ഒഴിവിലാണ് ശര്‍മയെ നിയമിച്ചതെന്നു രാഷ്ട്രപതി ഭവന്‍ അറിയിച്ചു.