ഷൊര്‍ണ്ണൂരില്‍ കോണ്‍ഗ്രസ് ചെയ്തത് നാണംകെട്ട പവര്‍ത്തികള്‍: എം.ആര്‍.മുരളി

single-img
17 May 2013

M R Muraliകഴിഞ്ഞ ഒരുവര്‍ഷമായി നഗരസഭയില്‍ കോണ്‍ഗ്രസ് ചെയ്തത് നഗരസഭാ ഭരണത്തിന് മാനക്കേടുണ്ടാക്കുന്ന പ്രവൃത്തികളാണെന്ന് ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാന്‍ എം.ആര്‍.മുരളി ആരോപിച്ചു. ജനങ്ങളുടെ സംരക്ഷണയിലാണ് ജനകീയ വികസനസമിതി ഉയര്‍ന്നുവന്നതെന്നും കോണ്‍ഗ്രസിന്റെ അപവാദപ്രചാരണത്തിന് മുന്നില്‍ തളരില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. നഗരസഭാ ഭരണത്തില്‍ ഏതെങ്കിലും തരത്തില്‍ പ്രതിസന്ധി വന്നാല്‍ രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.