ഡല്‍ഹിയില്‍ മരം നടാന്‍ സ്ഥലമില്ലെന്ന് വനംവകുപ്പ്

single-img
17 May 2013

delhi-city-mapsരാജ്യതലസ്ഥാനത്തു മരം നടാനുള്ള സ്ഥലമില്ലെന്ന് വനംവകുപ്പ്. നഗരവത്കരണവും മറ്റു വികസനപ്രവര്‍ത്തനങ്ങളും മൂലം ചെടികള്‍ പോലും നട്ടുപിടിപ്പിക്കാന്‍ സ്ഥലമില്ലാതെ വനംവകുപ്പ് ബുദ്ധിമുട്ടുകയാണെന്ന് വകുപ്പ് വക്താവ് എ.കെ. ശുക്ല പറഞ്ഞു.
റോഡ് നിര്‍മാണത്തിനും ഡല്‍ഹി മെട്രോ, ഫ്‌ളൈ ഓവറുകള്‍, തുടങ്ങിയവയുടെ നിര്‍മാണത്തിനായി നൂറുകണക്കിനു മരങ്ങളാണ് ഡല്‍ഹിയില്‍ നശിപ്പിച്ചത്. വെട്ടിമാറ്റുന്ന ഒരു മരത്തിനു പകരം 10 മരങ്ങള്‍ വച്ചുപിടിപ്പിക്കണമെന്നാണ് നിയമം. എന്നാല്‍ മരങ്ങള്‍ നടാന്‍ സ്ഥലമില്ലാത്തതാണ് പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.