സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതീക്ഷിച്ചതിലും മികച്ചത്: രമേശ് ചെന്നിത്തല

single-img
17 May 2013

ramesh chennithalaയുഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനം പ്രതീക്ഷിച്ചതിലും മികച്ചതാണെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണു സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു രമേശ് പ്രതികരിച്ചത്. സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ മികച്ച ബന്ധം കാത്തുസൂക്ഷിക്കാന്‍ സാധിച്ചു. ചെറിയ ഭൂരിപക്ഷത്തിന് അധികാരത്തിലെത്തിയ സര്‍ക്കാര്‍ അസ്ഥിരമാണെന്ന പ്രചാരണങ്ങളെല്ലാം കാറ്റില്‍പ്പറത്തി മികച്ച പ്രവര്‍ത്തനം നടത്താന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു സാധിച്ചു. കോണ്‍ഗ്രസ് എന്നും സമുദായ സംഘടനകളുമായി നല്ല ബന്ധത്തിലാണു പോയിട്ടുളളത്. അതു തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.