അഭിഭാഷകന്‍ ശ്രീശാന്തുമായി കൂടിക്കാഴ്ച നടത്തും

single-img
16 May 2013

Sreesanth-cric01ക്രിക്കറ്റ് കോഴയുടെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത എസ്. ശ്രീശാന്തുമായി അഭിഭാഷകന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ചരയ്ക്കാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. ശ്രീശാന്ത് ഉള്‍പ്പെടെ അറസ്റ്റിലായ മൂന്ന് കളിക്കാരെയും അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ച ശേഷം മാത്രമേ ജാമ്യാപേക്ഷ നല്‍കാനാകൂവെന്നും ഇക്കാര്യം ശ്രീശാന്തുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ സംസാരിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.