ധോണിയും ഹര്‍ഭജന്‍ സിംഗും ഗൂഢാലോചന നടത്തി: ശ്രീശാന്തിന്റെ അച്ഛന്‍

single-img
16 May 2013

sreesanth 1ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്. ധോണിയും സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗും നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ശ്രീശാന്തിന്റെ അറസ്‌റ്റെന്ന് പിതാവ് ശാന്തകുമാരന്‍ നായര്‍. പഞ്ചാബ് പോലീസില്‍ ഡിഐജിയായ ഹര്‍ഭജന്‍ സിംഗാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ ടീമില്‍ ഇനി ശ്രീശാന്ത് കളിക്കില്ലെന്ന് മുന്‍പ് ധോണി ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തുന്നു. സെപ്റ്റംബറില്‍ നടക്കാനിരുന്ന ശ്രീശാന്തിന്റെ വിവാഹം മുടക്കാന്‍ കൂടിയാണ് ഇപ്പോഴുള്ള ഗൂഢാലോചനയെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു.