എന്‍എസ്എസിന്റെ പരാതികളില്‍ പരിഹാരമുണ്ടാക്കും: ഉമ്മന്‍ ചാണ്ടി

single-img
16 May 2013

oommen chandyഎന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഉന്നയിച്ച എല്ലാ പരാതികളിലും പരിഹാരമുണ്ടാകുമെന്നു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍, ദേവസ്വം ബോര്‍ഡ് പുനഃസംഘടന, റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരണം തുടങ്ങിയ വിഷയങ്ങളിലെല്ലാം പരിഹാരമുണ്ടാകും. മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ എന്ന ആശയം മുന്നോട്ടുവച്ചത് യുഡിഎഫ് സര്‍ക്കാരാണ്. കോര്‍പറേഷനുവേണ്ടി സ്‌പെഷല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്. യുഡിഎഫിലെ പാര്‍ട്ടികളുമായി ചര്‍ച്ചചെയ്തു മാത്രമേ ചെയര്‍മാനെയും ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളെയും നിശ്ചയിക്കാന്‍ കഴിയൂ. അതാണു കാലതാമസമെടുക്കാന്‍ കാരണം. ദേവസ്വംബോര്‍ഡില്‍ എംഎല്‍എമാരുടെ പ്രതിനിധികളെ തെ രഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഉടന്‍തന്നെ രൂപവത്ക്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.