രാജ്യസഭയിലേക്കു മന്‍മോഹന്‍ അഞ്ചാംവട്ടം പത്രിക നല്കി

single-img
16 May 2013

India's Prime Minister Manmohan Singh gestures in New Delhiആസാമില്‍നിന്നു രാജ്യസഭയിലേക്ക് അഞ്ചാംവട്ടം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നാമനിര്‍ദേശ പത്രിക നല്കി. കഴിഞ്ഞ 21 വര്‍ഷമായി രാജ്യസഭയില്‍ ആസാമില്‍നിന്നുള്ള പ്രതിനിധിയാണു മന്‍മോഹന്‍. നിയമസഭാ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി.പി. ദാസ് മുമ്പാകെയാണു പത്രിക നല്കിയത്. പത്രിക നല്കുന്നതിനു മുമ്പ് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തെ മന്‍മോഹന്‍ അഭിസംബോധന ചെയ്തു. നാലു സെറ്റ് പത്രികകളാണു സമര്‍പ്പിച്ചത്. 40 എംഎല്‍എമാര്‍ പിന്താങ്ങി. ആസാം മുഖ്യമന്ത്രി തരുണ്‍ ഗെഗോയി, കേന്ദ്രസഹമന്ത്രി റാണി നാറാ, ആസാംപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് ഭുവനേശ്വര്‍ കലിത, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ പത്രികാ സമര്‍പ്പണത്തിനെത്തിയിരുന്നു. മന്‍മോഹന്റെ വിജയം സുനിശ്ചിതമാണ്. 126 അംഗ സഭയില്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും 94 അംഗങ്ങളുണ്ട്. തുടര്‍ന്നു മാധ്യമപ്രവര്‍ത്തകരെ കണ്ട മന്‍മോഹന്‍ ആസാം ജ നതയോടുള്ള തന്റെ നന്ദി അറിയിച്ചു. ആസാമിന്റെ വികസനം ത്വരിതഗതിയിലാക്കാന്‍ പ്രയത്‌നിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.മന്‍മോഹന്‍ സിംഗിന്റെ രാജ്യസഭാംഗമെന്ന നിലയിലുള്ള കാലാവധി ജൂണ്‍ 14ന് അവസാനിക്കുകയാണ്.