കൂടംകുളം കമ്മീഷനിംഗ് ഒരു മാസത്തേക്കു നീട്ടി

single-img
16 May 2013

15KOODANKULAM.jpg.-300x221കൂടംകുളം ആണവ നിലയം കമ്മീഷന്‍ ചെയ്യുന്നതു ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഒരു മാസത്തേക്കു നീട്ടി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ടു സുപ്രീംകോടതി നിര്‍ദേശിച്ച സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണു കമ്മീഷനിംഗ് മാറ്റിയത്. 1000 മെഗാവാട്ട് ശേഷിയുള്ള ആദ്യ യൂണിറ്റിന്റെ ബാഹ്യനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 99.67 ശതമാനം പൂര്‍ത്തിയാക്കിയെന്ന് എന്‍പിസിഐഎല്‍ വെബ്‌സൈറ്റില്‍ പറയുന്നു.