കര്‍ണാടകയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; മുഖ്യപ്രതിപക്ഷ സ്ഥാനം ജെഡി-എസിന്

single-img
16 May 2013

Map-of-Karnatakaകര്‍ണാടകയില്‍ ഭരണം നഷ്ടപ്പെട്ട ബിജെപിക്ക് മുഖ്യപ്രതിപക്ഷകക്ഷി സ്ഥാനവും നഷ്ടമായി. ജനതാദള്‍- സെക്കുലറിനെ കര്‍ണാടകയിലെ മുഖ്യപ്രതിപക്ഷമായി തെരഞ്ഞെടുത്തു. ജെഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയാകും കര്‍ണാടകയിലെ പ്രതിപക്ഷ നേതാവ്. ജെഡി-എസിനും ബിജെപിക്കും തുല്യ സീറ്റുകളായതിനാല്‍ വോട്ടിംഗ് ശതമാനം പരിഗണിച്ചാണ് ജെഡി-എസിനെ മുഖ്യപ്രതിപക്ഷമായി തെരഞ്ഞെടുത്തത്. ജെഡി-എസിന് 20.09 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് ലഭിച്ചത് 19.97 ശതമാനമാണ്.