ബാഗ്ദാദില്‍ സ്‌ഫോടന പരമ്പരയില്‍ 32 പേര്‍ കൊല്ലപ്പെട്ടു

single-img
16 May 2013

map_of_iraqഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഷിയ വിഭാഗങ്ങള്‍ താമസിക്കുന്ന മേഖലകള്‍ ലക്ഷ്യമിട്ട് നടന്ന സ്‌ഫോടനങ്ങളില്‍ 32 പേര്‍ കൊല്ലപ്പെട്ടു. സദര്‍ നഗരത്തിലും കിര്‍കുക്കിലും ടാര്‍മിയയിലുമാണ് സ്‌ഫോടനമുണ്ടായത്. സദര്‍ നഗരത്തില്‍ ബസ് സ്റ്റോപ്പിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. വൈകുന്നേരമായിരുന്നു സ്‌ഫോടനങ്ങള്‍.