നവാസ് ഷരീഫുമായി സഹകരിക്കാം: ഇമ്രാന്‍ ഖാന്‍

single-img
16 May 2013

imran-khan-EPA-640x480രാഷ്ട്രീയമായി ഭിന്ന ചേരിയിലാണെങ്കിലും ഭീകരത ഉള്‍പ്പെടെ പാക്കിസ്ഥാന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നവാസ് ഷരീഫുമായി യോജിച്ചു പ്രവര്‍ത്തിക്കാമെന്ന് തെഹ്‌റിക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ നവാസ് ഷരീഫിനും സഹോദരന്‍ ഷഹബാസിനുമെതിരേ ഖാന്‍ ആഞ്ഞടിക്കുകയുണ്ടായി. എന്നാല്‍ തെരഞ്ഞെടുപ്പു ഫലം അറിവായ ശേഷം നടത്തിയ പ്രഖ്യാപനത്തില്‍ തനിക്ക് എതിരേ പ്രവര്‍ത്തിച്ച എല്ലാവരോടും ക്ഷമിക്കുന്നതായി ഖാനെ പേരെടുത്തു പരാമര്‍ശിക്കാതെ നവാസ് പറയുകയുണ്ടായി.