കര്‍ണാടകയില്‍ ജഗദീഷ് ഷെട്ടാര്‍ ബിജെപി നിയമസഭാ കക്ഷിനേതാവ്

single-img
15 May 2013

Jagadeeshകര്‍ണാടകയില്‍ ബിജെപി നിയമസഭാകക്ഷിനേതാവായി മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെ തെരഞ്ഞെടുത്തു. മുന്‍ ഉപമുഖ്യമന്ത്രി ആര്‍. അശോകിനെ ഉപനേതാവായും തെരഞ്ഞെടുത്തതായി പാര്‍ട്ടി സംസ്ഥാന വക്താവ് ആയന്നൂര്‍ മഞ്ജുനാഥ അറിയിച്ചു. ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ മുന്‍ മുഖ്യമന്ത്രി ഡി.വി.സദാനന്ദഗൗഡ നേതാവും കെ.ബി.ഷാനപ്പ ഉപനേതാവുമായിരിക്കും. തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താന്‍ ചേര്‍ന്ന എംഎല്‍എമാരുടേയും എംഎല്‍സിമാരുടേയും എംപിമാരുടേയും യോഗത്തിലാണു ഷെട്ടാറിനെ നേതാവായി തെരഞ്ഞെടുത്തത്. യോഗത്തില്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടികളെക്കുറിച്ചുള്ള വിലയിരുത്തല്‍ പാര്‍ട്ടി മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി നടത്തി.