സഞ്ജയ് ദത്തിന് കൂടുതല്‍ സമയം അനുവദിക്കാനാവില്ല: സുപ്രീംകോടതി

single-img
15 May 2013

photo_sanjay_duttമുംബൈ സ്‌ഫോടന ക്കേസില്‍ അഞ്ചു വര്‍ഷം തടവു ശിക്ഷ ലഭിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിന് കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്നു സുപ്രീംകോടതി. രണ്ട് ചലച്ചിത്ര നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണു പരമോന്നത കോടതിയുടെ ഉത്തരവ്. കീഴടങ്ങാന്‍ നേരത്തേ അനുവദിച്ച മേയ് 16-നു തന്നെ ജയിലിലെത്തണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, പൂനയിലെ യേര്‍വാഡ ജയിലിലെത്തി കീഴടങ്ങാനനുവദിക്കണമെന്ന ദത്തിന്റെ ആവശ്യത്തിന് മുംബൈയിലെ പ്രത്യേക ടാഡ കോടതി അനുമതി നല്‍കി.