യുഡിഎഫ് സര്‍ക്കാര്‍ സര്‍വമേഖലകളിലും അഴിമതിയില്‍ മുങ്ങി: ബാലകൃഷ്ണപിള്ള

single-img
15 May 2013

r-balakrishna-pillaiയുഡിഎഫ് സര്‍ക്കാര്‍ സര്‍വമേഖലകളിലും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നു കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. തളിപ്പറമ്പ് സീലാന്‍ഡ് ഓഡിറ്റോറിയത്തില്‍ പാര്‍ട്ടി ജില്ലാ നേതൃസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെരീതിയില്‍ മുന്നോട്ടുപോയാല്‍ വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രക്ഷകിട്ടാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ഗവണ്‍മെന്റ് നിലവില്‍ വരാന്‍ വേണ്ടി അത്യധ്വാനം ചെയ്ത വലിയൊരു വിഭാഗം ഇന്ന് അസംതൃപ്തരാണ്. അവരെ ജാതി, വര്‍ഗീയ സംഘടനകള്‍ എന്നു പറഞ്ഞ് അവഗണിച്ചാല്‍ നമ്മുടെ മുന്നണി ഉള്ളി തൊലിച്ചതുപോലെയാകുമെന്നും പിള്ള പറഞ്ഞു. മുന്നണിയില്‍ വലിപ്പചെറുപ്പങ്ങളില്ലെന്നു പ്രസംഗിക്കുന്നുണെ്ടങ്കിലും അതൊന്നും ഫലത്തിലില്ലാത്ത അവസ്ഥയാണ്. ഗണേഷ് കുമാര്‍ ഇനി മന്ത്രിയാകില്ലെന്നും ഗണേഷിനെ മന്ത്രിയാക്കുന്നതിനോടു എന്‍എസ്എസ് അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.