മ്യാന്‍മാറില്‍ അഭയാര്‍ഥിബോട്ട് മുങ്ങി

single-img
15 May 2013

Myanmar Mapമുസ്‌ലിം അഭയാര്‍ഥികളുമായി പോയ ബോട്ട് പടിഞ്ഞാറന്‍ മ്യാന്‍മറില്‍ മുങ്ങി നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മഹാസെന്‍ കൊടുങ്കാറ്റ് വരുന്നതിനു മുമ്പായി അഭയാര്‍ഥികളെ ഒഴിപ്പിച്ചു മാറ്റുന്നതിനിടയിലാണു ദുരന്തം. ബോട്ടില്‍ നൂറോളം പേരുണ്ടായിരുന്നു. തിങ്കളാഴ്ച അര്‍ധരാത്രിയോട് അടുപ്പിച്ചുണ്ടായ ദുരന്തത്തില്‍ 50 പേര്‍ക്കെങ്കിലും ജീവഹാനി നേരിട്ടിട്ടുണ്ടാവുമെന്നാണു കണക്കാക്കുന്നത്.