ബാബരി മസ്ജിദ് തകര്‍ത്തതില്‍ മുലായത്തിനു പങ്ക്: ബേണി പ്രസാദ് വര്‍മ

single-img
15 May 2013

MULAYAM_SINGH_7773fബാബരി മസ്ജിദ് തകര്‍ത്തതില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മൂലായംസിംഗ് യാദവിനു പങ്കുണ്‌ടെന്ന ആരോപണവുമായി കേന്ദ്രമന്ത്രി ബേണി പ്രസാദ് വര്‍മ വീണ്ടും രംഗത്ത്. 1990ല്‍ ബിജെപിയുടെ പിന്തുണയോടെ ഖര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തതില്‍ മുലായത്തിനു നിര്‍ണായക പങ്കുണ്‌ടെന്ന് ബേണി പ്രസാദ് പറഞ്ഞു. ബിജെപി നേതാവ് എല്‍.കെ അദ്വാനിയെ പൊതുചടങ്ങില്‍ മുലായം പ്രകീര്‍ത്തിച്ചതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി എത്തിയിരിക്കുന്നത്. നേരത്തെ മുലായത്തിനെതിരെ സമാനരീതിയിലുള്ള പ്രസ്താവന നടത്തിയിതിനു ബേണി പ്രസാദ് വര്‍മ മാപ്പ് പറഞ്ഞിരുന്നു.