മാവോയിസ്റ്റ് സാന്നിധ്യം: തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോ സംഘം ചിമ്മിനിയില്‍ തെരച്ചില്‍ നടത്തി

single-img
15 May 2013

battalionപശ്ചിമഘട്ട മലനിരകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണെ്ടന്ന നിഗമനത്തില്‍ തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോ സംഘം ചിമ്മിനി വനമേഖലയില്‍ തെരച്ചില്‍ നടത്തി. തണ്ടര്‍ബോള്‍ട്ട് എഎസ്‌ഐ. ബഷീര്‍, സിഐ കുരിയച്ചന്‍, വരന്തരപ്പിള്ളി എസ്‌ഐ കെ.കെ. ഷ ണ്‍മുഖന്‍, ഫോറസ്റ്റര്‍ മനോജ് ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വനത്തിലെ തെരച്ചില്‍. എച്ചിപ്പാറ, ചീനിക്കുന്ന്, ഒളനപറമ്പ്, കള്ളിചിത്ര എന്നീ ആദിവാസി കോളനികളില്‍ സംഘം സന്ദര്‍ശനം നടത്തി. വനത്തിനുള്ളില്‍ ആറു കിലോമീറ്ററോളം ദൂരം സംഘം തെരച്ചില്‍ നടത്തിയെങ്കിലും മാവോയിസ്റ്റ് സാ ന്നിധ്യം കണെ്ടത്താനായില്ല.