National

ഇന്ന് പാറ്റനയില്‍ ലാലുവിന്റെ റാലി; 13 ട്രയിനുകള്‍ വാടകയ്ക്ക്

Lalu-Prasad-Yadavനഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ രാഷ്ട്രീയ ജനതാദള്‍ അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് പാറ്റ്‌നയില്‍ സംഘടിപ്പിക്കുന്ന പരിവര്‍ത്തന്‍ റാലിയിലേക്ക് അണികളെയെത്തിക്കാന്‍ പാര്‍ട്ടിനേതൃത്വം 13 ട്രെയിനുകള്‍ വാടകയ്‌ക്കെടുത്തു. ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ വിവിധപ്രദേശങ്ങളില്‍ നിന്നും പാറ്റ്‌നയിലേക്കാണ് ട്രെയിനുകള്‍ ഓടിക്കുന്നതെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ചീഫ് പിആര്‍ഒ അമിതാബ് പ്രഭാകര്‍ പറഞ്ഞു.
ഇതിനായി ആര്‍ജെഡി നേതൃത്വം 1.11 കോടി രൂപ റെയില്‍വേയ്ക്കു നല്‍കണം. റാലിയുമായി മറ്റു ബന്ധമൊന്നുമില്ലെന്നും വരുമാനം മാത്രമാണ് റെയില്‍വേയുടെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.പാറ്റ്‌നയിലെ ഗാന്ധിമൈതാനത്താണ് ഇന്നു ലാലുവിന്റെ നേതൃത്വത്തില്‍ റാലി.