ഇന്തോനേഷ്യന്‍ ഖനിയില്‍ 33 പേര്‍ കുടുങ്ങി

single-img
15 May 2013

map_of_indonesiaഇന്തോനേഷ്യയിലെ വെസ്റ്റ് പാപ്പുവ പ്രവിശ്യയിലെ ഗ്രാസ്ബര്‍ഗ് ചെമ്പുഖനിയില്‍ കുടുങ്ങിയ 33 തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമം തുടരുന്നതായി ഖനിയുടമ അറിയിച്ചു. തുരങ്കം ഇടിഞ്ഞുവീണതിനെത്തുടര്‍ന്നാണ് ഇവര്‍ ഖനിയില്‍ കുടുങ്ങിയത്. മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നു നേരത്തേ വന്ന റിപ്പോര്‍ട്ട് തെറ്റാണെന്നു ഫ്രീപോര്‍ട്ട് മക്‌മോറന്‍ കോപ്പര്‍ ആന്‍ഡ് ഗോള്‍ഡ് കമ്പനി പറഞ്ഞു. തുരങ്കം തകര്‍ന്നപ്പോള്‍ 40 പേര്‍ ഖനിക്കുള്ളിലുണ്ടായിരുന്നു. ഇവരില്‍ മൂന്നു പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ നാലുപേരെ രക്ഷിച്ച് ആശുപത്രിയിലാക്കി.