ധോണിയുടെ കരുത്തില്‍ സൂപ്പര്‍ കിംഗ്‌സ്

single-img
15 May 2013

dhoniമഹേന്ദ്രസിംഗ് ധോണിയുടെ അനുപമ ബാറ്റിംഗ് മികവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു മികച്ച വിജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് 9വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 35 പന്തില്‍ 58 റണ്‍സെടുത്ത ധോണിയാണ് കളിയിലെ കേമന്‍.