അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ വി.എസ്.പാര്‍ട്ടിയില്‍ നിന്നും പുറത്താകും : ചെന്നിത്തല

single-img
15 May 2013

RAMESH CHENNITHALAഅടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താകുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കേരളയാത്രയ്ക്ക് കരുനാഗപ്പള്ളിയില്‍ നല്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിഎസിനെപുറത്താക്കാന്‍ സമയം കാത്ത് കഴിയുകയാണ് സിപിഎം. ആദ്യപടിയായാണ് വി.എസിന്റെ വിശ്വസ്തരെ പുറത്താക്കിയത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കാണുന്നതിനുപകരം വി.എസിനെ എങ്ങനെ പുറത്താക്കാം എന്നതാണ് അവരുടെ ചിന്ത.പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വി.എസിനെ അവര്‍പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.