ബ്രസീലിനു ഫിഫയുടെ അന്ത്യശാസനം

single-img
15 May 2013

mineirao stadium - 20121016_170330അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ ബ്രസീല്‍ പിന്നിലാണെന്ന് ഫിഫ വിലയിരുത്തി. കുയിബ, മാനൗസ്, നടാല്‍, കുരിടിബ, പോര്‍ടോ അലെഗ്രെ, സാവോ പോളോ എന്നീ സ്റ്റേഡിയങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഈ വര്‍ഷം ഡിസംബറില്‍ ഫിഫയ്ക്കു കൈമാറണം. ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് ആറു മാസം മുമ്പു സ്റ്റേഡിയങ്ങള്‍ ഫിഫയ്ക്കു കൈമാറണമെന്നാണു ചട്ടം. എന്നാല്‍, ഈ സ്റ്റേഡിയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ പോലുമെത്തിയിട്ടില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങളിലും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിലും ബ്രസീലിയന്‍ സര്‍ക്കാര്‍ വീഴ്ചവരുത്തുന്നതില്‍ ആശങ്കയുണെ്ടന്നു ഫിഫ അറിയിച്ചു. സ്റ്റേഡിയങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. റിയോ ഡി ഷാനെറോയിലെ പ്രാദേശിക ഭരണകൂടവും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും നിര്‍മാണപ്രവര്‍ത്തനങ്ങളെ വൈകിപ്പിക്കുന്നു.