സമ്പത്ത് കസ്റ്റഡി മരണം പുനരന്വേഷിക്കണമെന്ന് കോടതി

single-img
14 May 2013

sambath (1)പുത്തൂര്‍ ഷീല വധക്കേസിലെ മുഖ്യപ്രതി സമ്പത്തിന്റെ കസ്റ്റഡി മരണക്കേസ് പുനരന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. എറണാകുളം സിജെഎം കോടതിയുടേതാണ് ഉത്തരവ്. കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയ സിബിഐ നടപടി ചോദ്യം ചെയ്ത് സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. എഡിജിപി മുഹമ്മദ് യാസിന്‍, ഡിഐജി വിജയ് സാക്കറെ തുടങ്ങിയവരുള്‍പ്പടെ 17 പ്രതികളെയാണ് സിബിഐ കേസില്‍ നിന്ന് ഒഴിവാക്കിയത്. ഇവരുടെ പങ്ക് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇവരെ ഒഴിവാക്കിയ സിബിഐ നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഐപിഎസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് സിബിഐ ശാസ്ത്രീയ പരിശോധനകള്‍ നടത്താന്‍ തയാറായില്ലെന്നും കോടതി വിമര്‍ശിച്ചു. ഒഴിവാക്കിയ 17 പ്രതികള്‍ക്കെതിരേയും പുനരന്വേഷണം നടത്തണമെന്നാണ് ഉത്തരവ്.