നവാസ് ഷെരീഫിന്റെ സത്യപ്രതിജ്ഞക്കുള്ള ക്ഷണം പ്രധാനമന്ത്രി നിരസിച്ചു

single-img
14 May 2013

manmohan_Singh_760044fപാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച നവാസ് ഷെരീഫിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കില്ലെന്നു റിപ്പോര്‍ട്ട്. തന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള നവാസ് ഷെരീഫിന്റെ ക്ഷണം മന്‍മോഹന്‍ സിംഗ് നിരസിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് നല്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ക്ഷണം നിരസിച്ചതിന്റെ കാരണം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്നു മാത്രമാണ് കുറിപ്പില്‍. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തിതര്‍ക്കങ്ങള്‍ക്കു ശേഷം ഇതുവരം വേണ്ടരീതിയില്‍ ഒരു നയതന്ത്ര ചര്‍ച്ച നടന്നിട്ടില്ല. അതിനാല്‍ ഈ സമയത്തുള്ള പ്രധാനമന്ത്രിയുടെ പാക്കിസ്ഥാന്‍ യാത്ര യുപിഎ സര്‍ക്കാരിന് തിരിച്ചടിയായേക്കുമെന്നതാണ് ക്ഷണം നിരസിക്കാനുള്ള കാരണമായി നീരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഷെരീഫിനെ മന്‍മോഹന്‍ സിംഗ് ക്ഷണിച്ചിരുന്നു. എന്നാല്‍ ഷെരീഫ് ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ചില്ല.