ഡീസല്‍ വില ഒരു രൂപ വര്‍ദ്ധിപ്പിച്ചു

single-img
11 May 2013

ഡീസല്‍ വില കൂട്ടി. ലിറ്ററിന് ഒരു രൂപയാണ് കൂട്ടിയത്. പുതിയ വില വെള്ളിയാഴ്ച അര്‍ധ രാത്രി മുതല്‍ നിലവില്‍ വന്നു. വിവിധ ഭാഗങ്ങളില്‍ നികുതിയുള്‍പ്പെടെ 1.02 രൂപ മുതല്‍ 1.10 രൂപ വരെയാണ് വര്‍ദ്ധിക്കുന്നത്. ഈ വര്‍ഷം നാലാമത്തെ തവണയാണ് ഡീസലിന്റെ വില വര്‍ദ്ധിപ്പിക്കുന്നത്. സബ്‌സിഡി പല ഘട്ടങ്ങളിലായി പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് വില കൂട്ടിയത്. പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം കുറയ്ക്കുന്നതിനായി എല്ലാ മാസവും ഡീസല്‍ വില 50 പൈസ കൂട്ടാനുള്ള അധികാരം ജനുവരിയിയില്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് നല്‍കിയിരുന്നു. മാര്‍ച്ച് 23 നാണ് അവസാനമായി വില കൂട്ടിയത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ മാസത്തില്‍ വില കൂട്ടിയിരുന്നില്ല.