ദാദാ സാഹബ് ഫാല്‍ക്കെ പുരസ്‌കാരം പ്രാണിന് സമ്മാനിച്ചു

single-img
10 May 2013

വില്ലന്‍ വേഷങ്ങളിലൂടെ ഇന്ത്യന്‍ സിനിമയുടെ നിത്യവസന്തത്തിന്റെ ഭാഗമായി മാറിയ പ്രമുഖ നടന്‍ പ്രാണ്‍ കിഷന്‍ സികന്തിന് ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള ആദരമായി ഈ വര്‍ഷത്തെ ദാദാ സാഹബ് ഫാല്‍ക്കെ പുരസ്‌കാരം സമ്മാനിച്ചു. വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി മനീഷ് തിവാരി മുംബൈയിലെ ബാന്ദ്രയിലുള്ള പ്രാണിന്റെ വസതിയിലെത്തിയാണ് പുരസ്‌കാരം സമര്‍പ്പിച്ചത്. വാര്‍ദ്ധക്യകാല അവശതകള്‍ കാരണം അവാര്‍ഡ് വിതരണം ചെയ്ത മെയ് അഞ്ചിന് ഡല്‍ഹിയിലെത്തി പുരസ്‌കാരം ഏറ്റുവാങ്ങാന്‍ പ്രാണിന് കഴിഞ്ഞിരുന്നില്ല. അദേഹത്തിന്റെ കുടുംബാംഗങ്ങളും അവാര്‍ഡ് വാങ്ങാന്‍ എത്തിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് അദേഹത്തിന്റെ വസതിയിലെത്തി അവാര്‍ഡ് സമ്മാനിച്ചത്. പ്രാണിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. ചലച്ചിത്ര മേഖലയിലെ ശ്രേഷ്ഠ വ്യക്തിത്വങ്ങള്‍ക്ക് എല്ലാ വന്‍ഷവും നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് ഇന്ത്യന്‍ സിനിമയുടെ പിതാവിന്റെ പേരിലുള്ള ദാദാ സാഹബ് ഫാല്‍ക്കെ പുരസ്‌കാരം.