സഞ്ജയ് ദത്തിന്റെ പുനപരിശോധനാ ഹര്‍ജി തള്ളി

single-img
10 May 2013

മുംബൈ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ആയുധനിയമപ്രകാരം ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. കീഴടങ്ങാന്‍ ആറു മാസം കൂടി സമയം നല്‍കണമെന്ന ദത്തിന്റെ അപേക്ഷ കോടതി സ്വീകരിച്ചില്ല. മെയ് 18 നുള്ളില്‍ കീഴടങ്ങണമെന്ന് സഞ്ജയ് ദത്തിന് കോടതി നിര്‍ദ്ദേശം നല്‍കി. പുനപരിശോധനാ ഹര്‍ജി സമര്‍പ്പിച്ച മറ്റു അഞ്ചു പ്രതികളുടെ ഹര്‍ജിയും കോടതി തളളി.

അനധികൃതമായി ആയുധം കൈവശം വച്ച കുറ്റത്തിന് തന്നെ കുറ്റക്കാരമെന്നു കണ്ടെത്തുകയും അഞ്ചു വര്‍ം തടവു വിധിക്കുകയും ചെയ്ത കോടതി വിധി പുനപരിശോങിക്കണമെന്നാവശ്യപ്പെട്ടാണ് സഞ്ജയ് ദത്ത് ഹര്‍ജി നല്‍കിയത്. നിലവില്‍ കരാറൊപ്പിട്ടിരിക്കുന്ന സിനിമകളുടെ ജോലി തീര്‍ക്കുന്നതിനായാണ് ആറു മാസം സമയം ചോദിച്ചത്. എന്നാല്‍ ശിക്ഷിക്കപ്പെട്ട അഞ്ചു വര്‍ഷത്തില്‍ ഇതുവരെ ജയിലില്‍ കിടന്നതൊഴികെയുള്ള മൂന്നര വര്‍ഷത്തെ ശിക്ഷ സഞ്ജയ് ദത്ത് അനുഭവിക്കണമെന്ന് സുപ്രീം കോടതി വിധിച്ചു.