കര്‍ണാടകയെ സിദ്ധരാമയ്യ നയിക്കും

single-img
10 May 2013

മുഖ്യമന്ത്രി ആരാകുമെന്ന മണിക്കൂറുകള്‍ നീണ്ട ആകാംക്ഷയ്ക്ക് വിരാമമായി. കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ ഉജ്വല വിജയത്തിലേയ്ക്ക് നയിച്ച സിദ്ധരാമയ്യ ആയിരിക്കും മുഖ്യമന്ത്രി. ബുധനാഴ്ച നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതു മുതല്‍ തുടങ്ങിയ തിരക്കിട്ട ചര്‍ച്ചകള്‍ക്കാണ് ഇതോടെ അവസാനമായത്. മുഖ്യമന്ത്രി പദം ആര്‍ക്കു നല്‍കണമെന്ന കാര്യത്തില്‍ നിലനിന്ന ആശയക്കുഴപ്പം നീക്കുന്നതിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാനത്തെത്തി പലവട്ടം ചര്‍ച്ചകള്‍ നടത്തി. മുതിര്‍ന്ന നേതാവായ എ.കെ.ആന്റണി, അംബികാസോണി, കര്‍ണാടകയുടെ ചുമതലയുള്ള മധുസൂദന്‍ മിസ്ത്രി എന്നിവരാണ് കര്‍ണാടക നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഒദ്യോഗിക പ്രഖ്യാപനം വൈകുന്നേരം ഉണ്ടാകും. തിങ്കളാഴ്ച രാവിലെ 11.15 ന് സത്യപ്രതിജ്ഞ നടക്കും.